Latest NewsKerala

ശബരിമല പ്രശ്‌നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത

തിരുവനന്തപുരം: ശബരിമല പ്രശ്‌നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്നലെ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്ന കീഴ്‌ഴവഴക്കം നേരത്തെ ഉണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ അടിസ്ഥാന സൗകര്യഅഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കത്ത് നല്‍കിയത്. ഇന്നലെയും ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞിരുന്നു.

ബഹളം തുടര്‍ന്നതോടെ സഭ നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തിലെ എംഎല്‍എമാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്.

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു . ശബരിമല വിഷയത്തില്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button