തിരുവനന്തപുരം: മെഡിക്കല്‍/ഡെന്റല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനായുളള ദേശീയ യോഗ്യത പരീക്ഷയായ നീറ്റിന് അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 7 വരെ നീട്ടി. സുപ്രീം കോടതി വിധി അനുസരിച്ച് 25 വയസ് കഴിഞ്ഞവര്‍ക്കും പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസരം നവംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും തീയതി നീട്ടിയതായി അറിയിപ്പ് ഉണ്ടായിരിക്കുന്നത്.
അടുത്ത വര്‍ഷം മേയ് അഞ്ചിന് ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ചു വരെയാണ് നീറ്റ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. www.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സൗകര്യമുണ്ട്.
Post Your Comments