Latest NewsIndia

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് 25 കോടി ആവശ്യപ്പെട്ട വിഷയം: വിശദീകരണവുമായി സൈനിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപയോളം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്‌യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സൈനിക വൃത്തങ്ങള്‍. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ഹെലികോപ്ടറുകളും മറ്റുപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തിന് ഇറങ്ങുന്നതിന് സൈന്യം പണം ചോദിക്കുന്നത് പതിവാണെന്ന് അവര്‍ അറിയിച്ചു.

ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ധനം, സൈനികര്‍ക്കുള്ള ഭക്ഷണം തുടങ്ങിയ ചെലവുകള്‍ അടക്കം എല്ലാ സംസ്ഥാനങ്ങളോടും സൈന്യം പണം ഈടാക്കാറുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഈ തുക  സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് നല്‍കുകയോ, ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തില്‍
നിന്ന് തുക കുറയ്ക്കുകയാണ് പതിവെന്നും പരിചയ സമ്പന്നരായ സംസ്ഥാന ഉദ്യോഗസ്ഥരും വ്യക്തമാക്കി.

അതേസമയം ഇത്തരം സാഹചര്യങ്ങളില്‍ പണം ആവശ്യപ്പെടുന്നത് പുതുമയല്ലെന്നും സമാനമായ സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നും കേരളത്തിലെ ഒരു മുന്‍ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. ഹോലികോപ്റ്ററുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന 25 കോടി രൂപ ആവശ്യപ്പെട്ട വിവരം ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button