തിരുവനന്തപുരം: ശബരിമലയിലെ അന്നദാനത്തെ സംബന്ധിക്കുന്ന ചോദ്്യങ്ങള്ക്ക് പരിഹാസ രൂപേണ ഉത്തരം നല്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഏതൊക്കെ തരത്തിലാണ് ഭക്തര്‍ക്ക് അന്നദാനം നല്‍കുക എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം കലര്‍ന്ന മറുപടി. ‘എങ്ങനെയാണ് കൊടുക്കുന്നതെന്ന് ചോദിച്ചാല്‍ പാത്രത്തിലാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്തുന്നതിന് അയ്യപ്പസേവാ സമാജത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്ന വാര്‍ത്തയിലെ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു പത്മകുമാറിന്റെ ഈ മറുപടി. അയ്യപ്പസേവാ സമാജം ആര്.എസ്.എസ് അനുകൂല സംഘടനയാണെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
എന്നാല്‍ അന്നദാന ഫണ്ടില്‍ പണമില്ലെന്ന് കാട്ടിയാണ് കരാര്‍ അയ്യപ്പസേവാ സമാജത്തിന് നല്‍കുന്നതെന്നും ഭക്ഷണം എത്തിയ്ക്കുകയും വോളണ്ടിയര്‍മാരെ നല്‍കുകയുമാണ് ഇവരുടെ ചുമതലയെന്നും ബോര്‍ഡ് കമ്മീഷണര്‍ എന്‍ . വാസു വ്യക്തമാക്കി. അതേസമയം
നടത്തിപ്പ് ചുമതല ദേവസ്വംബോര്ഡിനാകുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments