തിരുവനന്തപുരം: യുവ കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതല്ലെന്നും മറ്റൊരാള്‍ തന്നത് തന്റെ പേരില്‍ പ്രസിദ്ധീകരണത്തിന് നല്കുകയായിരുന്നെന്നുമുള്ള വിശദീകരണവുമായി അധ്യാപിക ദീപാ നിശാന്ത്. അത് ഞാന്‍ എഴുതിയതല്ല. മറ്റൊരാള്‍ എന്നെ ഏല്പിച്ചതാണ്. മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഈ ആരോപണം വന്നപ്പോള്‍ നിഷേധിക്കുന്നതാണ് നല്ലതെന്ന് അയാള്‍ പറഞ്ഞു. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞുവെന്നും താനായിട്ട് പേര് പറയുന്നില്ലെന്നും ദീപ നിശാന്ത് ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു.
ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് എനിക്കെതിരെ മാത്രമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ആര് എനിക്കിത് തന്നു എന്ന് പറയാന്‍ ഞാനില്ല. ഇക്കാര്യം ഞാന്‍ പിന്നീട് എഴുതുന്നുണ്ട്. വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ലെന്നും ദീപ നിശാന്ത് വ്യക്തമാക്കി.
Post Your Comments