കൊല്ലം: ജീവനൊടുക്കിയ ഫാത്തിമമാത കോളേജിലെ വിദ്യാർഥിനി രാഖി കൃഷ്ണയ്ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന് മകളെ അന്ത്യചുമ്ബനം നല്കി യാത്രയാക്കി. നിന്നോട് ചെയ്തുപോയ തെറ്റിന് തങ്ങളോടു പൊറുക്കണമേ എന്നപേക്ഷിച്ച് രാഖിക്ക് ബന്ധുക്കള്‍ കര്‍മ്മിയുടെ നിര്‍ദ്ദേശാനുസരണം പുഷ്പങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ കോളേജ് മാനേജ്മെന്റിന്റെ പ്രതിനിധികള്‍ മാത്രം എത്തിയിരുന്നില്ല.
രാഖിയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്നും ഫാത്തിമമാത കോളജിന്റെ സ്വയംഭരണാധികാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണ 28 നാണ് ട്രെയിന്‍ മുന്നില്‍ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. തുടര്‍ന്ന് മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് രാഖിയെ അധ്യാപകര്‍ വഴക്കു പറഞ്ഞുവെന്നും ഇതില്‍ മനംതൊന്താണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments