മൂവാറ്റുപുഴ: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കടാതി പള്ളിത്താഴത്താണ് അപകടം നടന്നത്. മൂവാറ്റുപുഴ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. തൊടുപുഴ വണ്ടമറ്റം സ്വദേശി ജോണ്‍സന്റെ കാറാണ് കത്തി നശിച്ചത്.
തൊടുപുഴയില്‍ നിന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കടാതിയെത്തിപ്പോള് കാര്‍ പെട്ടെന്ന് നിന്നു. വീണ്ടും സ്റ്റാര്‍ട്ട് മുന്നോട്ടെടുത്തപ്പോള്‍ കാറിന്റെ ബോണറ്റില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തീ അതിവേഗം ആളിപടര്‍ന്നതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന ജോണ്‍സണും സുഹൃത്തും പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments