തിരുവനന്തപുരം: പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കാമുകന്‍ കാമുകിയുടെ വീട് കത്തിച്ചു. 24 കാരനായ പേട്ട സ്വദേശിയാണ് പ്രതി. കുറെ നാളുകളായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ യുവാവിന് കഞ്ചാവ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ദുശീലങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതോടെ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രതി വീടിനും ഒപ്പം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും തീവച്ചു. പിന്നീട് പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ നിലവില്‍ പൊലീസ് നടപടികള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നേരെ പല വിധത്തിലുള്ള ശല്യങ്ങളാണ് പ്രതി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ അദാലത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശനം അവതരിപ്പിച്ചത്. എന്നാല്‍ ഇത്ര നിസാരമായ കാര്യത്തില്‍ യുവാവില്‍ നിന്നും ഉണ്ടാകുന്ന അക്രമങ്ങളും പ്രതികരണവും ഭയപ്പെടുത്തുന്നതാണ് എന്ന് വനിതാ കമ്മീഷന്‍ അംഗം അറിയിച്ചു.
Post Your Comments