പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പ്രണയം തകര്‍ന്നാല്‍ അതില്‍ നിന്നും കരകയറാന്‍ ചിലര്‍ക്ക് പെട്ടെന്ന് സാധിക്കും. മറ്റു ചിലര്‍ക്കാകട്ടെ അതത്ര എളുപ്പവുമല്ല. എന്നാല്‍ പ്രണയനൈരാശ്യത്തില്‍ നിന്ന് കരകയാറാന്‍ കഴിയാത്തവരാണ് പിന്നീട് ജീവിതം മൊത്തം ഇതും ചിന്തിച്ച് അവരുടെ ജന്മം പാഴാക്കി കളയുന്നത്. പ്രണയനൈരാശ്യത്തില്‍ നിന്ന് തീര്‍ച്ചയായും മറികടക്കേണ്ടിയിരിക്കുന്നു.
പ്രണയനൈര്യശ്യത്തില്‍ നിന്ന് മറികടക്കാന്‍ ചില കാര്യങ്ങള്‍
* പ്രണയബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക
ആദ്യമേ ചെയ്യേണ്ടത് നമ്മളെ സ്‌നേഹിക്കുന്ന നമ്മള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ ഉണ്ടാകും നിങ്ങളുടെ സുഹൃത്ത് വലയങ്ങളില്‍. അവരെ നിങ്ങള്‍ കണ്ടെത്തുക. കണ്ടെത്താന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ അയക്കുന്ന മെസേജുകള്‍ക്ക് ഉടനടി പ്രതികരണം നല്‍കുന്ന ഒരാളുണ്ടോ നിങ്ങള്‍ക്ക്.. നിങ്ങളുടെ മുന്നില്‍ വെച്ച് നിങ്ങളെ കളിയാക്കുകയും മറിച്ച് നിങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ മറ്റുള്ളവരോട് നിങ്ങളെപ്പറ്റി നല്ലതുമാത്രം പറയുന്നവര്‍… നിങ്ങള്‍ എന്തെങ്കിലും സാഹായം അഭ്യര്‍ത്ഥിച്ചാല്‍ ഒരിക്കലും നോ പറയാത്തവര്‍.. ഇങ്ങനെയുള്ള ആരെങ്കിലും.. ഉണ്ടെങ്കില്‍ അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാം.അവര്‍ നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. ഇങ്ങനെയുള്ളവരോട് നിങ്ങളുടെ പ്രണയനൈരാശ്യത്തെക്കുറിച്ച് (ലൗ ഫെയ്‌ലര്‍) ധൈര്യമായി സംസാരിക്കാം. ഒരുപക്ഷെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നിങ്ങളുടെ മനസിന്റെ മുറിവുണക്കാന്‍ സാധ്യമാക്കുന്ന വാക്കുകള്‍ അവരില്‍ നിന്ന് ലഭിക്കും എന്ന് ഉറപ്പ്.
* വിനോദം കണ്ടെത്തുക.
മനസിനെ വിനോദിപ്പിക്കുന്ന നല്ല നല്ല വിനോദ ഉപാധികള്‍ നാം കണ്ടെത്തുക. അത് ഒരുപക്ഷേ നിങ്ങളുടെ മനസിന് വലിയൊരു ആശ്വാസം പകര്‍ന്ന് നല്‍കും. കലാപരമായോ കായികമായോ നിങ്ങളുടെ അഭിരുചി എന്താണോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ നിങ്ങള്‍ വ്യപൃതരാകാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ മനസില്‍ നിറഞ്ഞിരിക്കുന്ന പ്രണയനൈര്യശ്യത്തിന്റെ ചിന്തകളെ വഴിതിരിച്ച് വിടാന്‍ സഹായകമാകും. ഇഷ്ടപ്പെട്ട മ്യൂസിക്ക് ഉപകരങ്ങള്‍ പഠിക്കുക… പാടാന്‍ വശമുണ്ടെങ്കില്‍ സംഗീതം പഠിക്കുക. സംസാരിക്കാന്‍ കഴിവുണ്ടെങ്കില്‍ യുട്യൂബില്‍ ചാനല്‍ ആരംഭിച്ച് നിങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒത്തിരി ആരാധകര്‍ ഉണ്ടാകുകയും അവര്‍ നിങ്ങള്‍ക്ക് നന്ദി പറയുകയും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ സന്തോഷത്തില്‍ ആഴ്ത്തുമെന്ന് മാത്രമല്ല… നിങ്ങള്‍ നിങ്ങളുടെ പഴയ സങ്കട്ങ്ങളെയെല്ലാം പൂര്‍ണ്ണമായും മറക്കും എന്ന് ഉറപ്പാണ്.
* സമൂഹവുമായി കൂടുതല്‍ അടുക്കുക
നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങളുടെ അനുവാദമില്ലാതെ എവിടെ നിന്നോ കടന്ന് വന്ന് നിങ്ങളെ ഒറ്റക്കാക്കി പോയ ഒരാളെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ദുംഖകരമാണ്. നിങ്ങളെ വളര്‍ത്തി വലുതാക്കി ഇവിടെ വരെ എത്തിച്ച നിങ്ങളെ ജീവനേക്കാളെറെ സ്‌നേഹിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ നിങ്ങള്‍ ഓര്‍ത്താല്‍ മതി. നിങ്ങളുടെ പ്രിയ കൂട്ടുകാരെ ഓര്‍ത്താല്‍ മതി…നിങ്ങഴുടെ സഹോഹരങ്ങളെ ഓര്‍ത്താല്‍ മതി ഇവരൊടൊപ്പമൊന്നും നിങ്ങളുടെ ജീവിതത്തില്‍ രണ്ടോ മൂന്നേ പത്തോ വര്‍ഷങ്ങള്‍ക്കു മുമ്പ് കടന്ന് വന്ന നിങ്ങളുടെ പ്രണയേതാവിനോ പ്രണയിനിക്കോ എത്താന്‍ കഴിയില്ല. അത്രക്ക് വലുതാണ് നമ്മുടെ മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും സ്‌നേഹത്തിന് നിങ്ങളുടെ മനസില്‍ ഉളള സ്ഥാനം. നിങ്ങളുടെ അമ്മയും അച്ഛനും ആയിരിക്കും നിങ്ങളുടെ ഈ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത്. അവരെ വേദനിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങളുടെ ചിറകുകള്‍ അരിഞ്ഞുമാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
ഇല്ലെങ്കില്‍ നിങ്ങളുടെ സമൂഹം അവരാണ്. നിങ്ങളുടെ ഏല്ലാം അവരാണ്. അവര്‍ക്ക് നിങ്ങളാണ് എല്ലാം..അവരൊടൊത്ത് ഓരോ നിമിഷവും സന്തോഷത്തോടെ ചിലവഴിക്കുക. അവരുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുക.. അവരുമൊത്ത് നിങ്ങളെക്കൊണ്ട് പോകാന്‍ സാധ്യമായ ഇടങ്ങളിലെല്ലാം പോകുക…അവരെ അതിരുകളില്ലാതെ സ്‌നേഹിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്ന പക്ഷം നിങ്ങളുടെ മനസിലേക്ക് ആ പഴയ ചിന്തകള്‍ ഒരിക്കലും കടന്ന് വരാതെ നിങ്ങള്‍ ഊര്‍ജ്ജസ്വലനായ മനുഷ്യന്‍ ആയിത്തീരും….
നിങ്ങള്‍ക്ക് പ്രണയനൈരാശ്യം നല്‍കിയ ആളെ നിങ്ങള്‍ മറക്കാന്‍ ശ്രമിക്കരുത്. മനശാസ്ത്ര പഠനങ്ങള്‍ പറയുന്നത് നിങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ മനസിലേക്ക് വീണ്ടും വീണ്ടും കടന്ന് വരുമെന്ന് ഓര്‍ക്കുക…
Post Your Comments