Latest NewsNewsIndia

പ്രണയബന്ധം ഉപേക്ഷിച്ചിട്ടും, മുൻ കാമുകൻ നിരന്തരം ശല്യം ചെയ്യുന്നു, കത്തിയുമായി പിന്തുടരുന്നു : പരാതിയുമായി യുവതി

ബെഗളൂരു : ശാരീരിക പീഡനത്തെത്തുടർന്ന് പ്രണയബന്ധം ഉപേക്ഷിച്ചിട്ടും മുൻകാമുകന്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും, കത്തിയുമായി പിന്തുടരുന്നുവെന്നുമുള്ള പരാതിയുമായി യുവതി . കഴിഞ്ഞ ഒരുവർഷമായി യുവതി ബെംഗളുരുവിലെ സ്റ്റാർട്ട് അപ്പ് സിഇഒ. രാഹുൽ സിങ്ങുമായി (28) പ്രണയത്തിലായിരുന്നു. ശാരീരിക പീഡനം സഹിക്കാൻ പറ്റാതെ വന്നതോടെ യുവതി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അസ്വാരസ്യങ്ങളെത്തുടർന്ന് ഈ വർഷമാദ്യം പിരിയാൻ ഇരുവരും ചേർന്ന് തീരുമാനമെടുത്തു.ശേഷം കാര്യങ്ങൾ കൂടുതൽ വഷളാവാകയായിരുന്നു.

Also read : സൈബര്‍ കേസുകളിലെ പോലീസിന്റെ ഇരട്ടത്താപ്പിനും സി.പി.എം-എസ്.ഡി.പി.ഐ സൈബര്‍ പോരാളികള്‍ക്കുമെതിര കെ.സുരേന്ദ്രന്‍: പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും

രാഹുൽ സ്ഥിരമായി യുവതിയെ പിന്തുടരാനും ശല്യം ചെയ്യാനും ആരംഭിച്ചു. യുവതിയുടെ വീടിന് പുറത്ത് ദിവസം മുഴുവൻ കാത്തുനിന്ന ഇയാൾ വിവിധ ഫോൺ നമ്പറുകളും മെയില്‍ ഐഡികളും ഉപയോഗിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും എപ്പോഴും പിന്നാലെയുണ്ടെന്നും ഇടക്കിടെ യുവതിയെ ഭീക്ഷണിപ്പെടുത്തി. ഒരു ദിവസം യുവതി താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ചുകയറിയ ഇയാൾ ഫോൺ മോഷ്ടിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കുകയും, ഈ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യുകയും ചെയ്തു. ഇതോടെ യുവതി എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകിയിട്ടും രാഹുൽ യുവതിയെ വെറുതെ വിട്ടില്ല.

ഫോണിൽ അസഭ്യം പറഞ്ഞുകൊണ്ട് സന്ദേശങ്ങളയച്ചു. താമസിക്കുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥന് പണം നൽകി യുവതി എവിടെയാണെന്ന് ചോദിച്ചുമനസ്സിലാക്കും. സെപ്തംബർ പതിനെട്ടിന് ഓഫീസിൽ നിന്നിറങ്ങിയ എന്നെ അയാൾ വീട് വരെ പിന്തുടർന്നു. ബാഗിലുണ്ടായിരുന്ന കത്തിയുപയോഗിച്ചാണ് അയാൾ പിന്നാലെയെത്തിയത്. ഞാൻ ജീവനുകൊണ്ടോടുകയായിരുന്നു. ഇയാളുടെ പിതാവ് തന്‍റെ അമ്മയെ ഫോണില്‍ വിളിച്ച്‌ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button