Latest NewsIndia

രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു : അമ്മ ചെയ്തത് കൊടുംക്രൂരത

ചെന്നൈ :  ജനിച്ചിട്ട് പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന (25)​ എന്ന യുവതിയാണ് അവരുടെ കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ രണ്ട് വട്ടം നിലത്തടിച്ച് മരിച്ചെന്ന് ഉറപ്പിച്ചതിന് ശേഷം മുലപ്പാല്‍ നല്‍കുന്നതിനിടയില്‍ ശ്വാസംമുട്ടി മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പിന്നീട് ആശുപത്രി റിപ്പോര്‍ട്ടുകളില്‍ കുട്ടി മരിച്ചത് തലക്ക് ഗുരുതരമായി ക്ഷതമേറ്റതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സംശയത്തെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ മൊഴികളില്‍ വെെരുദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തി. ഇതിനെത്തുടര്‍ന്നാണ് യുവതി കുഞ്ഞിനെ കൊന്നതാണെന്ന് തെളി‍ഞ്ഞത്. രണ്ടാമതും ജനിച്ചത് പെണ്‍കു‍ഞ്ഞായതിനാല്‍ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഈ കാരണത്തെ ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന് ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button