KeralaLatest News

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പോസ്റ്റ് ഇട്ടു; യുവാവിനെയും ഭാര്യയെയും വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

വടക്കാഞ്ചേരി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ട യുവതിയേയും ഭര്‍ത്താവിനേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂരില്‍ കൊട്ടേക്കാട് കുറ്റൂരില്‍ താമസിക്കുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചതായും, മുഖത്തേക്ക് തുപ്പിയതായും സുധി-കൃഷ്ണജ ദമ്പതികള്‍ ആരോപിക്കുന്നു. വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. വീട്ടുടമ ദേശാഭിമാനി ജീവനക്കാരിയാണെന്നും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കൃഷ്ണജ ആരോപിച്ചു. ബി.ജെ.പി. ഓഫീസില്‍ നേതാക്കള്‍ക്കൊപ്പമാണ് കൃഷ്ണജ മാധ്യമങ്ങളെ കണ്ടത്. കൃഷ്ണജ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button