റിയാദ്: എട്ടു വര്‍ഷം മുമ്പ് മരിച്ച പിതാവിനായി മക്കളുടെയും മാതാവിന്റെയും സ്‌നേഹം തുളുമ്പുന്ന ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അവസാനമായി ഉമ്മയോട് സംസാരിച്ചത് എന്ന ഹാഷ്ടഗിലാണ് ബന്ദര്‍ അല്‍ അനസി ട്വീറ്റ് പോസ്റ്റ് ചെയ്തത്.നാല്‍പ്പത്തിയെട്ടു മണിക്കൂറുകള്‍ക്കം 52,000 പേര്‍ ട്വീറ്റ് ചെയ്യുകയും പതിനായിരക്കണക്കിനാളുകള്‍ ലൈക്കടിക്കുകയും ചെയ്തു. പെട്ടന്ന് ഉമ്മയോട് പണമാവശ്യപ്പെട്ടപ്പോള്‍ ഉമ്മ നല്‍കിയ മറുപടിയാണ് ഇത്തരമൊരു ട്വീറ്റ് ചെയ്യുന്നതിന് ഈ ചെറുപ്പക്കാരന് പ്രേരകമായത്.
പണത്തിന് എന്ത് ആവശ്യം വന്നാലും പിതാവിന്റെ കീശയില്‍ പണം ഉണ്ടാകുമെന്ന് അറിയാം എന്നാലും ഉമ്മയോട് സമ്മതം വാങ്ങിയാണ് ഉപ്പയുടെ കീശയില്‍ നിന്നും പണമെടുക്കുന്നത്. ഇപ്പോഴും പണം ചോദിക്കുമ്പോള്‍ ഉമ്മപറയും ഉപ്പയുടെ കീശയില്‍ നിന്ന് എടുത്തോളൂ എന്ന്. എട്ടു വര്‍ഷം മുമ്പ് ഇഹലോകം വെടിഞ്ഞ പിതാവിന്റെ കുപ്പായവും പഴ്‌സുമെല്ലാം ഒരു നിധിപോലെയാണ് ഈ ഉമ്മ സൂക്ഷിക്കുന്നത്. പണത്തിനാവശ്യം വരുമ്പോള്‍ ഒരു കലവറപോലെ ഇവര്‍ കരുതുന്ന പിതാവിന്റെ പഴ്‌സില്‍ ഉമ്മ സൂക്ഷിച്ചു വെക്കുന്ന പണം എടുക്കും. ഉപ്പയെ കുറിച്ചുള്ള ഓര്‍മകള്‍ എല്ലാവരിലും നിലനിര്‍ത്താനാണ് ഇത്തരമൊരു മാര്‍ഗം ഉമ്മ സ്വീകരിച്ചത്. ജീവിച്ചിരിക്കുന്നവര്‍ തമ്മില്‍പോലും ഒരാത്മബന്ധവും ഇല്ലാത്തപ്പോള്‍ എട്ടു വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്തരമൊരു പ്രവര്‍ത്തിചെയ്യുന്ന മാതാവിനും മക്കള്‍ക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പിതാവിനു വേണ്ടിയുള്ള സാമൂഹ്യമാധ്യമ ഉപഭോക്താക്കളുടെ പ്രാര്‍ത്ഥന ഉമ്മയെ സന്തോഷഭരിതരാക്കി. സമൂഹമാധ്യമ ഉപഭോക്താക്കളുടെ പ്രതികരണം തന്റെയും കുടുംബാങ്ങളുടെയും മനസ്സില്‍ സന്തോഷം നിറച്ചതായി ബന്ദര്‍ അല്‍ അനസി പറഞ്ഞു.
Post Your Comments