തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സർക്കാരിന് ഉത്തരമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എ. ശബരിമലയിലെ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും മുഖ്യമന്ത്രിക്ക് മറുപടി തരാൻ കഴിഞ്ഞില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.സഭ നിര്‍ത്തിവച്ച് സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ബഹളം തുടർന്നതോടെ സഭ നടപടികൾ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശബരിമല വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കർ പി .ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തിലെ എംഎൽഎമാരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തി.
ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്.
Post Your Comments