Latest NewsKeralaIndia

ബിജെപി ശബരിമല സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയെ കുറിച്ച് പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം

ശബരിമല കര്‍മസമിതിയാണ് സമരങ്ങള്‍ നടത്തുന്നത്.

കൊച്ചി:ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കെെവരിക്കുംവരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ ബിജെപി സമരത്തിൽ നിന്ന് പിന്മാറുന്നു എന്ന വാർത്തയെ ഉദ്ധരിച്ചായിരുന്നു പിള്ളയുടെ പ്രതികരണം. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്.

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ബിജെപി പിന്‍മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്നും അദ്ദേഹം പറഞ്ഞു.ശബരിമല കര്‍മസമിതിയാണ് സമരങ്ങള്‍ നടത്തുന്നത്. അതിന് പൂര്‍ണ പിന്തുണ നല്‍കുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലാപാടുമെന്ന് അദ്ദേഹം ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button