കൊച്ചി: ബിജെപിയുമായി സഹകരിക്കാന്‍ പി സി ജോര്‍ജ് തീരുമാനിച്ചതിനുള്ള വിശദീകരണം നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി സി ജോര്‍ജ് അടക്കമുള്ളവരുടെ വരവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമല കര്‍മസമിതിയാണ് സമരങ്ങള്‍ നടത്തുന്നതെന്നും ബിജെപി അതിന് പിന്തുണ മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അതിനു ഉദാഹരണമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിള്ള വ്യക്തമാക്കി.
സുരേന്ദ്രന്റെ കാര്യത്തില്‍ ഉറച്ച നിലാപാടാണ് പാര്‍ട്ടിക്കുള്ളത്. അദ്ദേഹത്തെ പെട്ടെന്നു തന്നെ പുറത്തെത്തിക്കാന്‍ ബിജെപി ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയില്‍ ആളുകള്‍ കുറഞ്ഞാല്‍ വരുമാനം ലഭിക്കാതെ അന്തിത്തിരി വെക്കാന്‍ സാഹചര്യമില്ലാതെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകും. അതിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments