Latest NewsIndia

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത നടപടി; ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സുഷമ സ്വരാജ്

ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി ശുപാർശ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button