തിരുവനന്തപുരം: ഇനി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. നഗരങ്ങളിലാണ് ഇനി പുതുതായി ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നത്.
പുതിയത് അനുവദിക്കാത്തതിനാല്‍ നിലവിലുള്ളവരില്‍ നിന്നു മൂന്നര ലക്ഷം രൂപവരെ നല്‍കിയാണു പലരും പെര്‍മിറ്റ് സ്വന്തമാക്കുന്നത്.
തിരുവനന്തപുരത്ത് അടുത്തിടെ 30,000 പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 20000 പെര്‍മിറ്റ് നല്‍കിയിരുന്നു. ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ ഇനി പെര്‍മിറ്റ് നല്‍കുകയുളളൂ.
കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 3000 പുതിയ പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിറങ്ങി. ഇതില്‍ 2000 ഓട്ടോകള്‍ ഇലക്ട്രിക്കും 1000 ഓട്ടോകള്‍ സിഎന്‍ജിയോ എല്‍എന്‍ജിയോ ആയിരിക്കണം. അതിനാല്‍ ഇനി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പുതിയ ഉത്തരവു പാലിക്കണം. രണ്ടു നഗരങ്ങളിലും നിലവില്‍ 4300 വീതം പെര്‍മിറ്റാണുള്ളത്.
Post Your Comments