മുംബൈ: കോച്ച് രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. തന്റെ കരിയറിലെ ഇരുണ്ട ദിനങ്ങളാണിതെന്നും രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മിതാലി പ്രതികരിക്കുകയുണ്ടായി. തനിക്കെരിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും അധിക്ഷേപങ്ങളില്‍ കടുത്ത വേദനയുണ്ടെന്നും 20 വര്‍ഷത്തെ തന്റെ കഠിനാധ്വാനവും വിയര്‍പ്പുമെല്ലാം വെറുതെയായെന്നും മിതാലി ട്വീറ്റ് ചെയ്തു.
ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിടിവാശിക്കാരിയും കുഴപ്പം സൃഷ്ടിക്കുന്നയാളാണ് മിതാലിയെന്ന് രമേശ് പൊവാര്‍ ബിസിസിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
Post Your Comments