ദുബായ്: കൂട്ടി നല്‍കാമെന്നു പറഞ്ഞ ശമ്പളം നല്‍കാത്തില്‍ മേല്‍ലുദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ ആള്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ കോര്‍ട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ശിക്ഷ വിധിച്ചത്. 1000 ദിര്‍ഹം ശമ്പളം ഉണ്ടായിരുന്നു പ്രതിയ്ക്ക് 500 ദിര്‍ഹം കൂട്ടി നല്‍കമെന്ന വാക്ക് പാലിക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
സംഭവത്തില്‍ പാക്കിസ്ഥാന്‍കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ തന്നെയാണ് പ്രതിയെ തന്റെ വര്‍ക്ക്‌ഷോപ്പില്‍ ജോല ചെയ്യുന്നതിുനായി മുസഫ നഗറില്‍ നിന്നും കൊണ്ടു വന്നത്. സംഭവത്തെ കുറിച്ച് കോടതിയി വ്യക്തമാക്കുന്നത് ഇങ്ങനെ: ജോലിക്കായി തന്റെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച പ്രതിയയ്ക്ക് വളരെ നാളുകളായി കൂട്ടി നല്‍കാമെന്ന ഉറപ്പു കൊടുത്ത ശമ്പളം വര്‍ക്ക്‌ഷോപ്പ് ഉടമസ്ഥന്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതി ഇയാളെ കൊല്ലാന്‍ പദ്ധതി ഒരിക്കുകയായിരുന്നു.
ഇതിനായി സുഹൃത്തിനൊപ്പം കടയില്‍ ചെന്ന് കത്തി വാങ്ങുകയും ദൂരെയെവിടെയോ ഒരാളെ കാണണം എന്ന് നുണ പറഞ്ഞ് ഉടമയെ വിളിച്ചു വരുത്തുകയുമായിരുന്നു. കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് സഞ്ചരിച്ച ശേഷം പ്രതി ഇയാളെ കഴുത്തിലും തലയിലും കത്തികൊണ്ട് വെട്ടി മുറിവേല്‍പ്പിച്ച് മൃതദേഹം കാറില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കൂട്ടത്തില്‍ കൊല്ലപ്പെട്ടയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഇയാള്‍ മോഷ്ടിച്ചു.
എന്നാല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വര്‍ക്ക്‌ഷോപ്പ് ഉടമ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു വെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് താന്‍ കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും മോഷണ കുറ്റത്തിനുമാണ് കേസ് എടുത്തിരുന്നത്. നിയപ്രകാരം ഇയാള്‍ക്ക് രണ്ട് ആഴ്ചക്കുള്ളില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാം
Post Your Comments