തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നതെന്നും ഈ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ അവര്‍ കൈകാലിട്ട് അടിക്കുകയാണെന്നും മ്ന്ത്രി പറഞ്ഞു.
ഇതിനുവേണ്ടിയാണ് നിയമസഭയെ പ്രതിഷേധ വേദിയാക്കുന്നതെന്നും ശബരിമല പ്രക്ഷോഭത്തിന്റെ മറവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം അടിയന്തരപ്രമേയമായി വരുകയാണെങ്കില്‍ പറയാന്‍ മറുപടി തയാറാക്കിയാണ് താന്‍ സഭയിലെത്തിയത്.
എന്നാല്‍ ബോധപൂര്‍വം സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം ഓടിയൊളിക്കുകയാണ് ചെയ്തതെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി.
നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആരോപണം ഉന്നയിച്ചത്.
Post Your Comments