Latest NewsKerala

ശക്തമായ കാറ്റ് വീശാൻ സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

നവംബര്‍ 29 ഉച്ചക്ക് 12 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ വരെയാണ് ജാഗ്രത നിർദേശം

തിരുവനന്തപുരം:  മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം. ഗൾഫ് ഓഫ് മാന്നാർ, കൊമോറിൻ, മാലിദ്വീപ്, ലക്ഷദ്വീപ് തീരങ്ങളിലും തൊട്ടടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും ശക്തിയേറിയ കാറ്റിന് സാധ്യതയെന്നു. മുന്നറിയിപ്പിൽ പറയുന്നു. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.കാറ്റിന്‍റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെയും ചില അവസരങ്ങളിൽ 55 കി.മി വരെ ഉയരുവാനാണു സാധ്യത.  നവംബര്‍ 29 ഉച്ചക്ക് 12 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ വരെയാണ് ജാഗ്രത നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button