മുംബൈ: മറാത്ത വിഭാഗത്തിന് സംവരണം ഉറപ്പാക്കി കൊണ്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ നിയമം പാസാക്കി. സംസ്ഥാന നിയമസഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ ഒന്നിച്ച് കൂടിയാണ് സംവരണ ബില്‍ പാസാക്കിയത്. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 16 ശതമാനം സംവരണമാണ് ഈ വിഭാഗത്തിന് ലഭിക്കുക. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ ബില്‍ കൊണ്ട് വന്നിരുന്നത്.
50 ശതമാനം സംവരണമാണ് സുപ്രീംകോടതി അനുവദിച്ചിരുന്നത്. നിലവില്‍ 52 ശതമാനം പേര്‍ക്ക് സംവരണം ലഭിക്കുന്നുണ്ട്. മറാത്ത വിഭാഗത്തിന്റേത് കൂടിയാകുമ്പോള്‍ മഹാരാഷ്ട്രയിലെ മൊത്തത്തിലുളള സംവരണം 68 ശതമാനമാകും. ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ള സംവരണാനുകൂല്യത്തിനാണ് മറാത്താ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംവരണം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ഈ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമസഭയില്‍ വിഷയം ചര്‍ച്ചചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിയുടെ ജനസംഖ്യയില്‍ 30 ശതമാനത്തോളമാണ് മറാത്തികള്‍.
Post Your Comments