തിരുനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നിരാഹാരത്തിനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷണന്‍. പതിനഞ്ചു ദിവസത്തേയ്ക്കാണ് നിരാഹാരം. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലാണ് നിരാഹാരമിരിക്കുക. ശബരിമലയില്‍ നിരോധനാഞ്ജ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിരാഹാരം.
തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം. ബിജെപി സംസ്ഥാന പ്രസിഡന്റെ പിഎസ് ശ്രീധരന്‍ പിള്ളയാണ് സമരം സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല വിഷയത്തില്‍ പിന്നോട്ടില്ലെന്നും, നിരോധനാഞ്ജ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, അതേസമയം കണ്ണൂരില്‍ സര്‍ക്കുകലര്‍ ഇറക്കിയത് ബിജെപി അല്ലെന്നും പിള്ള വ്യക്തമാക്കി. ഇത് പ്രചരിപ്പിച്ച് സിപിഎമ്മിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments