നിലയ്ക്കൽ : ഇലവുങ്കൽ സേഫ് സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ സെന്ററിനു സമീപം ഇന്നലെ പുലർച്ചെ ആനയിറങ്ങി. പുലർച്ചെ 1.43ന് ആണ് ആനയെത്തിയത്. കൺട്രോൾ സെന്ററിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു.ആർക്കും പരിക്കില്ല. റോഡിലൂടെ കുറെ നേരം ഒരു പോലീസുകാരന്റെ പിന്നാലെ ആന ഓടി. ഇലവുങ്കലിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഈ ദൃശ്യം വ്യക്തമായി പതിഞ്ഞു.
സന്നിധാനത്തേക്ക് ശർക്കരയുമായി വന്ന വാഹനം കണമലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മറിഞ്ഞപ്പോൾ ഉപയോഗ ശൂന്യമായ ശർക്കര ശേഖരം ഇവിടെ തള്ളിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഭക്ഷണാവശിഷ്ടങ്ങൾ അതതു ദിവസം മണ്ണിട്ടു മൂടുന്നുണ്ടെങ്കിലും ശർക്കരയുടെ ഉറവ മുകളിലേക്ക് വമിക്കുന്നതാണ് ആനകളെ ഇവിടേക്ക് എത്തിക്കുന്നത്. വീഡിയോ കാണാം:
Post Your Comments