കൊച്ചി : ആറാഴ്ച കൊണ്ട് ഇന്ധന വിലയില്‍ പത്തു രൂപയുടെ കുറവ്. എട്ടുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വില. ഇന്ന് പെട്രാളിന് 33 പൈസയും ഡീസലിന് 37 പൈസയുമാണ് കുറഞ്ഞത്. അതേസമയം എട്ടു ദിവസത്തിനുള്ളില്‍ ഇന്ധനവിലയില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയും ഈ ദിവസങ്ങളില്‍ കുറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ധനവില താഴോട്ടാണ്. വിവിധ ജില്ലകളില്‍ ഒരു ലിറ്റര്‍ പെട്രൊള്‍, ഡീസല്‍ നിരക്കുകള്‍ ഇങ്ങനെ: കൊച്ചിയില്‍ പെട്രാളിന് 75.15 രൂപ, ഡീസലിന് 71.75 രൂപ. തിരുവന്തപുരത്ത് പെട്രാളിന് 76.49 രൂപ ഡീസല്‍ വില 73.13 രൂപ. കോഴിക്കോട്
പെട്രോളിന് 75.48 രൂപ, 72.09 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
അതേസമയം ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില 73.24 രൂപയും ഡീസലിന് 68.13 രൂപയും വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78.79 രൂപ, 71.32 രൂപ എന്നിങ്ങനെയുമാണ്
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇന്ധനവിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. മാര്‍ച്ചില്‍ 75 രൂപ നിലവാരത്തില്‍ നിന്ന് പെട്രോള്‍ വില ഒരുമാസം കൊണ്ട് മൂന്നുരൂപയോളം ഉയരുകയായിരുന്നു. ഡീസല്‍ വില മൂന്നുരൂപയിലധികവും ഉയര്‍ന്നു. എന്നാല്‍ തുടര്‍ച്ചയായി ഇതില്‍ കുറവ് വന്നതോടെ ഇന്ധനവില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി.
Post Your Comments