ന്യൂഡൽഹി: വിശാഖപട്ടണം, മംഗലാപുരം, ഉഡുപ്പിക്കടുത്ത പാഡൂര്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭഅറകളില്‍ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ 2020 ഏപ്രിലില്‍ തീരുമാനിക്കുമ്പോള്‍ അത് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംഭരണ പ്രക്രിയയായിരുന്നു. ഊര്‍ജ മേഖലയില്‍ കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ മൂന്ന് തന്ത്രപ്രധാന സംഭരണികളിലായി അഞ്ചു മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) ക്രൂഡ് ഓയില്‍ ശേഖരിക്കാന്‍ കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ തീരുമാനിച്ചതാണ് എണ്ണ വില നിയന്ത്രണത്തില്‍ ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്.
എണ്ണയുടെ ക്ഷാമമുണ്ടായാല്‍ നേരിടാനും വില നിയന്ത്രിക്കാനുമാണ് കരുതല്‍ ശേഖരമൊരുക്കിയത്. ഭൂഗര്‍ഭ അറകളില്‍ ക്രൂഡ് ഓയില്‍ സംഭരിക്കുന്നത് ഏറ്റവും സുരക്ഷിത മാര്‍ഗമാണ്. ഭൂമിക്കടിയില്‍ പാറ തുരന്ന് അറകള്‍ നിര്‍മിക്കുന്നതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. ഭൂഗര്‍ഭ അറകള്‍ സമുദ്രനിരപ്പില്‍ നിന്ന് 100-120 മീറ്റര്‍ താഴെയായിരിക്കും. ഭീകരാക്രമണം, യുദ്ധം, ബോംബ് സ്‌ഫോടനം, കൊടുങ്കാറ്റ്, ഭൂകമ്പം , പ്രളയം സുനാമി, തീപ്പിടിത്തം എന്നിവയെ അതിജീവിക്കാനും കഴിയും. കപ്പലില്‍നിന്ന് എണ്ണ പെട്ടെന്ന് ഇറക്കാന്‍ കഴിയും. ബാഷ്പീകരണ തോത് കുറവുമായിരിക്കും.
പതിനഞ്ചോളം കപ്പലുകളിലായാണ് കഴിഞ്ഞ ഏപ്രിലില്‍ ക്രൂഡ് ഓയില്‍ മംഗലാപുരത്ത് എത്തിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സൗദിഅറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തിയാണ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വുകള്‍ നിറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.ഇത് നടപ്പിലാകുന്നതോടെ വിപണിയിൽ എണ്ണവില കുറയും.
Post Your Comments