ഗുജറാത്ത്: ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയതില്‍ പങ്കുളള 11 പേര്‍ക്കും കോടതി ജീവപര്യന്തം തടവ് അനുഭവിക്കാനാണ് ശിക്ഷിച്ചിരിക്കുന്നത്. 2012 ലായിരുന്നു ഈ അരും കൊല ഗിരി സോംനാഥ് ജില്ലയിലെ ഉന്ന താലൂക്കയിലെ അങ്കോളലി ഗ്രാമത്തില്‍ നടന്നത്. ഉയര്‍ന്ന ജാതിയിലുളള യുവതിയെ പ്രണയിച്ചതിനാണ് യുവാവിനെ യുവതിയുടെ കുടുംബം ജീവനോടെ കത്തിച്ച് കൊന്നത്.
സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട യുവതിയുടെ കുടുംബം കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിനെതിരേയും ആക്രമണം അഴിച്ച് വിട്ടിരുന്നു. പിന്നീട് ഭയന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥവരെയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലായനം ചെയ്ത കുടുംബം പ്രസിഡന്‍റില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും ദയാവധം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
താമസസ്ഥലം,വിദ്യാഭ്യാസം, വെെദ്യുതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ആരും തന്നെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം പറയുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments