KeralaNews

പി.എസ്.സി പരീക്ഷയുടെ ഘടന മാറുന്നു; ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്‌

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുടെ ഘടന പരിഷ്‌കരിക്കുന്നു. നാല് രീതിയിലുള്ള മാറ്റമാണ് വിവിധ പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ളത്. വിവിധ തസ്തികകളില്‍ ജോലി ചെയ്യേണ്ടവര്‍ക്ക് വ്യത്യസ്ത അറിവാണ് വേണ്ടത്. അതിനാൽ ഓരോ ജോലിക്കും ആവശ്യമായ അറിവ് വിലയിരുത്താനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. എല്ലാ പരീക്ഷയ്ക്കും ചരിത്രവും തത്വശാസ്ത്രവും പൊതുവിജ്ഞാനവു ചോദിക്കുന്നതിനു പകരം ജോലി നിര്‍വ്വഹിക്കുന്നതിനുള്ള അറിവും ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും.

ഇപ്പോള്‍ ഒരു പരീക്ഷ മാത്രമാണ് ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പല തസ്തികകളിലുള്ളത്. ഇന്റര്‍വ്യൂ ഉള്‍പ്പെടെ മറ്റ് വിലയിരുത്തലുകളൊന്നും ഇല്ല. അതിനു പകരം പ്രാഥമിക പരീക്ഷ, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അന്തിമ പരീക്ഷ. വിവിധ വകുപ്പുകളില്‍ ഓരേ വിദ്യാഭ്യാസ യോഗ്യതയും ഓരേ ശമ്പളവുമുള്ള ഒട്ടേറെ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തുന്നുണ്ട്. ഇവയ്ക്ക് പകരം ഏകീകൃത പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ചുള്ള അഞ്ചു തലങ്ങളുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യബാങ്ക് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.

പത്താം ക്ലാസ് പാസാകാത്തവർ, പാസായവർ, ഹയർസെക്കൻഡറിക്കാർ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദക്കാർ എന്നിങ്ങനെ അഞ്ചു നിലവാരത്തിലുള്ള ചോദ്യങ്ങളാണു ഉദ്യോഗാർഥികൾക്കുവേണ്ടി തയാറാക്കേണ്ടത്. വലിയ വിഷയങ്ങൾക്കു ലക്ഷക്കണക്കിനും ചെറിയ വിഷയങ്ങൾക്കു പതിനായിരക്കണക്കിനും ചോദ്യങ്ങൾ വേണ്ടിവരും. ഇതു പിഎസ്‌സിയുടെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ചോദ്യ ബാങ്ക് രഹസ്യമായി സൂക്ഷിക്കണമോ അതോ ഉദ്യോഗാർഥികൾക്കു തുറന്നുകൊടുക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button