തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നതായി വിവരാവകാശരേഖ. കേരള പിറവിയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജയിൽ വകുപ്പ് ശിക്ഷ ഇളവിന് ശുപാർശ ചെയ്തവരുടെ കൂട്ടത്തിലാണ് ടി.പി വധക്കേസ് പ്രതികളും ഉൾപ്പെട്ടിരിക്കുന്നത്. ടി.പി വധകേസ് പ്രതികളായ കെ സി രാമചന്ദ്രൻ, കുഞ്ഞനന്തൻ,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാർ, സുനിൽകുമാർ, രജീഷ്, മുഹമ്മദ്ഷാഫി,ഷിനോജ്.എന്നിവർ ശിക്ഷ ഇളവ് പട്ടികയിൽ ഇടം നേടിയെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
ശിക്ഷ ഇളവ് പട്ടികയിലുള്ള കെ സി രാമചന്ദ്രൻ കേസിലെ എട്ടാം പ്രതിയും സിപിഐ എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഗൂഢാലോചനയിൽ കുറ്റം ചുമത്തപ്പെട്ട കുഞ്ഞനന്തൻ സി പി എം പാനൂർ ഏര്യാകമ്മിറ്റി അംഗമായിരുന്നു. സിജിത്ത് കേസിലെ ആറാം പ്രതിയായ അണ്ണൻ സിജിത്താണ്. മനോജ് രണ്ടാം പ്രതിയായ കിർമ്മാണി മനോജാണ്, സുനിൽകുമാർ ആണ് മൂന്നാം പ്രതിയായ കൊടി സുനി. ഇതിൽ രജീഷും കിർമ്മാണി മനോജും അണ്ണൻ സിജിത്തും ഇപ്പോൾ തിരുവനന്തപും സെൻട്രൽ ജയിലിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണിവർ. കൊടി സുനിയും കൂട്ടരും വിയ്യൂർ ജയിലിലാണ്. സർക്കാർ മാറിയപ്പോൾ കണ്ണൂരിലേക്ക് ജയിൽ മാറ്റത്തിന് ഇവരും അപേക്ഷ സമർപ്പിച്ചതായാണ് സൂചന. ടി.പി. കേസിലെ പ്രതികളെ കൂടാതെ കാരണവർ വധക്കേസിലെ പ്രതിയായ ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓം പ്രകാശ്,കല്ലൂവാതിൽക്കൽ കേസ് പ്രതികൾ എന്നിവരുമുണ്ട്.
Post Your Comments