റിയാദ്: യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം. യു.എ.ഇ ദേശീയദിനം പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. നല്ലനടപ്പ് അടിസ്ഥാനമാക്കിയാണ് ജയിലില്‍നിന്ന് വിട്ടയക്കുന്നത്. ദുബൈയിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205, അജ്മാനില്‍ 90, ഷാര്‍ജ 182 തടവുകാരെയും മോചിപ്പിക്കും. ഉമ്മുല്‍ഖുവൈനിലും മോചനത്തിന് നടപടിയുണ്ടെങ്കിലും തടവുകാരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
785 പേര്‍ക്ക് ജയില്‍മോചനം നല്‍കാന്‍ കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു. 47ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ദുബൈ എമിറേറ്റിലെ ജയിലുകളില്‍നിന്ന് വ്യത്യസ്ത രാജ്യക്കാരായ 625 പേരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് നിര്‍ദേശം നല്‍കിയത്.
Post Your Comments