ഹൈദരാബാദ്: ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയെ തട്ടികൊണ്ടുപോയതായി പരാതി. തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായത്. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായി ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നാണ് ചന്ദ്രമുഖി മത്സരിക്കുന്നത്.
ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ചന്ദ്രമുഖിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവരാണ്. വീട്ടില്‍നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് സുഹൃത്തുക്കൾ പറയുന്നു.
തിങ്കളാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലേക്ക് പോയത്. രാവിലെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയെന്നാണ് കരുതുന്നത്. ചന്ദ്രമുഖിയെ കണ്ടെത്താന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തെലങ്കാനയിലെ ആദ്യ ട്രാന്സ്വുമണ് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
Post Your Comments