വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. 2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണ ചിലവിലുണ്ടായ വർദ്ധന, രൂപയുടെ മൂല്യത്തിലെ വ്യതിയാനം എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
ജനുവരി മാസം മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്ന് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും നേരത്തെ അറിയിച്ചിരുന്നു. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില ഉയരുവാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിലും ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ നേരിയ തോതില്‍ കാറുകളുടെ വില ഉയർത്തിയിരുന്നു.
Post Your Comments