വിഴിഞ്ഞം: കയറില്‍ കുരുങ്ങിയ കടലാമയ്ക്ക് പുതു ജീവന്‍ നല്‍കി അധികൃതര്‍. വിഴിഞ്ഞം പഴയ വാര്‍ഫിലാണ് ഇന്നലെ കടലാമയെ കണ്ടെത്തിയത് അത്യാവശ്യം വലിപ്പമുള്ള ആമ കയറില്‍ കുരുങ്ങിയതിനാല്‍ നീന്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, തുറമുഖ വകുപ്പ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്നാണ് കടലാമയെ രക്ഷപ്പെടുത്തിയത്. പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയ നിലയില്‍ ആമയെ കണ്ടെത്തിയതിനെ തുടര്‍ന്ന്അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുമെത്തി ആമയെ കരക്കെത്തിച്ചു കാലിലെ പ്ലാസ്റ്റിക് കയര്‍ മാറ്റി.
വാര്‍ഫിലെ കടല്‍ വെള്ളത്തിലേക്കു വീണ്ടും വിട്ടാല്‍ വലയില്‍ കുരുങ്ങി ആമ വീണ്ടും അപകടത്തിലാവുമെന്നതിനാല്‍ പട്രോള്‍ ബോട്ടില്‍ ആമയെ പുറംകടലില്‍ വിട്ടു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ: ജി.ഷിബു രാജ്, സിപിഒ: വിജു, തീരദേശ പൊലീസ് എസ്‌ഐ: ജയകുമാര്‍, ഫിഷറീസ് ലൈഫ് ഗാര്‍ഡുമാരായ ശശി, ജോസഫ്, ബോട്ട് സ്രാങ്ക് അഗസ്റ്റിന്‍, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കടലാമയ്ക്കു രക്ഷകരായത്. കടലിലെ സംരക്ഷിത വിഭാഗത്തില്‍പ്പെട്ടതാണ് കടലാമയാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം ആമയെ ബന്ധനത്തിലാക്കിയതാരെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments