Latest NewsKeralaIndia

കെ സുരേന്ദ്രന് മറ്റൊരു കേസില്‍ കൂടി ഇന്ന് ജാമ്യം

സുരേന്ദ്രനെ ജയിലില്‍ തളച്ച്‌ മാനസികമായി തളര്‍ത്തുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നാണ് സൂചന.

തിരുവനന്തപുരം: കെ സുരേന്ദ്രന് മറ്റൊരു കേസിൽ കൂടി ജാമ്യം. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ജാമ്യം ലഭിച്ചത് . ഡിസംബര്‍ 12ന് അദ്ദേഹം ഇനി വീണ്ടും കോടതിയില്‍ ഹാജരാകണം. ആറ് വാറണ്ടുകള്‍ ഇന്നലെ പോലിസ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നു. സുരേന്ദ്രനെ ജയിലില്‍ തളച്ച്‌ മാനസികമായി തളര്‍ത്തുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നാണ് സൂചന.

പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകളാണ് ഇന്നലെ ജയിലിലെത്തിയത്.തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പോലിസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button