Latest NewsIndia

വിവാദ പ്രസ്താവന: സ്ഥലം മാറ്റിയേക്കുമെന്ന ഭീതിയുണ്ടെന്ന് ഗവര്‍ണര്‍

ശ്രീനഗര്‍: തന്നെ സ്ഥലം മാറ്റുമെന്ന ഭീതിയുണ്ടെന്ന് തുറന്നു പറഞ്ഞ് ജമ്മു കാശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ജമ്മുവില്‍ നടന്ന് ചടങ്ങിലാണ് അദ്ദേഹം ആശങ്ക പങ്കു വച്ചത്.  തന്റെ വെളിപ്പെടുത്തല്‍ മൂലം പദവി നഷ്ടമാകില്ല. എന്നാല്‍ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ടെന്ന്? അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പിന്തുണയുള്ള പീപ്ള്‍സ് കോണ്‍ഫറന്‍സ് തലവനും മുന്‍ വിഘടനവാദി നേതാവുമായ സജ്ജാദ് ഗനി ലോണിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതെന്നായിരുന്നു ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ താന്‍ ഇവിടെയുണ്ടെന്നും എന്നാല്‍ എപ്പോഴാണ് തന്നെ മാറ്റുന്നതെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതൊന്നും തന്റെ കൈയ്യിലല്ലെന്നും എങ്ങോട്ടാണ് മാറ്റുന്നതെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എത്രകാലം ഞാനിവിടെ ഉണ്ടാകുന്നുവോ അത്രയും കാലം നിങ്ങള്‍ വിളിച്ചാല്‍ ഇവിടെ വന്ന് ആദരാഞ്?ജലി അര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഗിര്‍ധരി ലാല്‍ ദോഗ്രയുടെ ചരമ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button