മഹാരാഷ്ട്ര: സ്വര്‍ണ്ണത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഗോള്‍ഡന്‍ ബാബയാണ് ഇത്തവണയും കുംഭമേളയില്‍ താരം. 20 കിലോ സ്വര്‍ണം ധരിച്ചാണ് ഭാവ കുംഭമേളയ്്‌ക്കെത്തിയിരിക്കുന്നത്. എല്ലാ തീര്‍ത്ഥാടകരില്‍ നിന്നും ബാബയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്വര്‍ണ്ണത്തോടുള്ള ഈ ഭ്രമം തന്നെയാണ്. ഏകദേശം ആറ് കോടി രൂപ വില വരുന്ന 21 കിലോഗ്രാം സ്വര്‍ണമാണ് ആഗസ്തില്‍ നടത്തിയ കന്‍വാര്‍ തീര്‍ത്ഥയാത്രയില്‍ ഗോള്‍ഡന്‍ ബാബ എത്തിയത്. ബാബയുടെ ഈ യാത്രയില്‍ അകമ്പടി സേവിച്ചതാകട്ടെ 21 ആഡംബര കാറുകളും. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ബാബ യാത്ര ചെയ്തിരുന്നത്.
ഓരോ വര്‍ഷവും അണിയുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കവും എണ്ണവും വര്‍ദ്ധിപ്പിക്കും.
പൂര്‍വ്വാശ്രമത്തില്‍ സുധീര്‍ മക്കാര്‍ എന്ന വസ്ത്ര വ്യപാരിയായിരുന്നു ഗോള്‍ഡന്‍ ബാബ. പിന്നീട് ബിസിനസിലേക്കെത്തി. അതിന് ശേഷമാണ് എല്ലാം ഉപേക്ഷിച്ച് സന്യാസിയായത്. എന്നാല്‍ സ്വര്‍ണ്ണത്തോടുള്ള ഭ്രമം മാത്രം ഉപേക്ഷിച്ചില്ല. ഈശ്വര കടാക്ഷം കൊണ്ടാണ് സ്വര്‍ണം വര്‍ധിച്ചതെന്നും ഗോള്‍ഡന്‍ ബാബ പറഞ്ഞു.
ശിവഭഗവാന്റെ അനുഗ്രഹമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്നാണ് ബാബയുടെ സാക്ഷ്യപ്പെടുത്തല്‍. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം. താന്‍ മരിക്കുന്നത് വരെ സ്വര്‍ണ്ണത്തോടുള്ള ഇഷ്ടം അസാനിക്കില്ലെന്നും ബാബ പറയുന്നു.
Post Your Comments