തിരുവനന്തപുരം• പന്തളത്ത് സ്വകാര്യ വ്യക്തി അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ അപ്പവും അരവണയും വില്പന നടത്തുന്നതിനെതിരെ ദേവസ്വം കമ്മീഷണര്‍ . വ്യാജ പ്രചാരണത്തില്‍ ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വം കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
പ്രസാദത്തിന് വില വളരെ കുറവാണെന്നും പന്തളത്തെ വ്യാപാരി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും ആചാരങ്ങളുടെ ലംഘനവുമാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു വ്യക്തമാക്കി. അപ്പം ഒരു പായ്ക്കറ്റ് 35 രൂപ, അരവണ ഒരു ടിന്‍ 80 രൂപ എന്ന വിലയില്‍ അയ്യപ്പ ഭക്തര്‍ പ്രസാദം സന്നിധാനത്ത് നിന്ന് വാങ്ങിയാണ് മടങ്ങുന്നത്.
പ്രസാദം വിതരണം ചെയ്യാനുള്ള കൗണ്ടറുകള്‍ സന്നിധാനത്ത് യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യത്തിന് പ്രസാദം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
Post Your Comments