കോഴിക്കോട്: വയല്‍ക്കിളിസമരത്തില്‍ ബിജെപിയുടെ ഇടപെടല്‍ ആത്മാര്‍ത്ഥമായിട്ടാണെന്നും കീഴാറ്റൂര്‍ ജനതയെ വഞ്ചിച്ച്ട്ടില്ലെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍. ബിജെപി വഞ്ചിച്ചുവെന്ന സമരനേതാക്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത നാലുവരിയാക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡില്‍ വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍ദേശിച്ചത്. അതിനു മുന്‍പ് നിലവിലെ റോഡില്‍ നിന്ന് അകലയല്ലാതെ രൂപരേഖ നിശ്ചയിച്ചിരുന്നെങ്കിലും നൂറ്റി ഇരുപതോളം വീടുകളും മറ്റു കട്ടിടങ്ങളും പൊളിക്കേണ്ടി വരുന്നതിനാല്‍ പ്രാദേശിക എതിര്‍പ്പ് കണക്കിലെടുത്തു വയലിലേക്ക് മാറ്റുകയായിരുന്നു. ആറുകിലോമീറ്റര്‍ ബൈപാസില്‍ നാലര കിലോമീറ്ററോളം വയലിനു നടുവിലൂടെയാണ് പോകുന്നത്. വയല്‍ നികത്തുന്നതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച വയല്‍ക്കിളി കര്‍ഷക കട്ടായ്മയുടെ സമരത്തിനിടയിലും ബൈപാസിനു വേണ്ടി ഭൂമി അളന്ന് കല്ലിടുകയായിരുന്നു. കീഴാറ്റുര്‍ ബൈപാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും ഇത്തരം പ്രചരണം ശരിയല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഇനിയും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അന്തിമ വിജ്ഞാപനം വന്നിട്ടില്ല. ബൈപാസ് നിര്‍മ്മാണത്തിന്റെ കാര്യങ്ങള്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments