Latest NewsIndia

ബെംഗളൂരുവില്‍ നിന്നും 32 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി; മനുഷ്യക്കടത്തെന്ന് സംശയം

മംഗലാപുരം ആസ്ഥാനമായ ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് പോലിസ് പറഞ്ഞു.

ബെംഗളൂരു: 32 മലയാളി നേഴ്‌സുമാരെ ബെംഗളൂരു എയർപോർട്ടിൽ നിന്നും രക്ഷപെടുത്തി. മനുഷ്യക്കടത്തെന്നാണ് സംശയം. ജര്‍മ്മന്‍ ഭാഷ പഠിക്കാനെന്ന വ്യാജേന അര്‍മീനയിലേക്ക കടത്താന്‍ ശ്രമിച്ചുവെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളം ഇമിഗ്രേഷന്‍ വിഭാഗമാണ് ഇവരെ രക്ഷിച്ചത്.കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവരാണ് ഭൂരിഭാഗവും.

മംഗലാപുരം ആസ്ഥാനമായ ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ഇവരെ ബംഗളൂരു സിറ്റി പോലീസിന് കൈമാറിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് ഏജന്‍സി ഇവരില്‍ നിന്ന് ഈടാക്കിയത്. ഇവരിൽ ഭൂരിഭാഗവും മംഗളൂരുവിൽ ആണ് നേഴ്‌സിങ് പഠിച്ചത്. ഇവരെ ജർമനിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഒരാൾ അറസ്റ്റിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button