സന്നിധാനം• ശബരിമലയില്‍ അയ്യപ്പ കാണാന്‍ പിതാവിന്റെ നെഞ്ചിലേറി പത്ത് മാസം മാത്രം പ്രായമായ കുഞ്ഞും. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അഭിലാഷിന്റെ മകള്‍ ദക്ഷയാണ് അയ്യപ്പദര്‍ശനത്തിനെതിയത്. മൂത്ത മകള്‍ ദൈതയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് അഭിലാഷ് ബുധനാഴ്ച്ച വൈകിട്ടോടെ പമ്പയിലെത്തിയത്. ഇവരെ ഭക്തര്‍ ശരണം വിളികളോടെയാണ് വരവേറ്റത്.
അയ്യപ്പ സന്നിധിയിലെ നേര്‍ച്ചയുടെ ഭാഗമായാണ് ദക്ഷയെ മലകയറ്റിയതെന്ന് അഭിലാഷ് പറഞ്ഞു. ഇവര്‍ ഗണപതി കോവിലിനു സമീപം തേങ്ങ ഉടച്ച ശേഷം നാഗമ്പലത്തിലും, ആദിമൂല ഗണപതി അമ്പലത്തിലും ദര്‍ശനം നടത്തി. പിതാവിനൊപ്പം ദക്ഷ ശരണം വിളിക്കുന്നത് ഭക്തര്‍ക്ക് കൗതുക കാഴ്ച്ചയായി.
Post Your Comments