ന്യൂഡല്‍ഹി:ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ മിഥാലി രാജിനെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മിഥാലിയും ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന് ഹര്‍മ്മന്‍പ്രീത് കൗറും ബി.സി.സി.ഐ അധികൃതരെ കണ്ടു. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജൊഹ്രി, ജനറല്‍ മാനേജര്‍ (ക്രിക്കറ്റ് ഓപ്പറേഷന്) സാബാ കരിം എന്നിവരെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി. താരങ്ങൾക്കൊപ്പം ടീം മാനേജര്‍ തൃപ്തി ഭട്ടാചാര്യയും ഉണ്ടായിരുന്നു. മൂവരും ഒറ്റയ്ക്കൊറ്റയ്ക്കായാണ് അധികൃതരെ കണ്ടത്. അതേസമയം ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരം ബി.സി.സി.ഐ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
Post Your Comments