KeralaLatest News

നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സുരേഷ് കീഴാറ്റൂർ

കീഴാറ്റൂർ: നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ. തുടർനടപടികൾ ആലോചിച്ച് തീരുമാണെടുക്കുമെന്നും സിപിഎമ്മും ബിജെപിയും ഒരുപോലെ തങ്ങളെ വഞ്ചിച്ചുവെന്നും സുരേഷ് ആഞ്ഞടിച്ചു.

സമരവുമായി മുന്നോട്ട് പോകുമെന്നും സഖാക്കൾ തന്നെ വരും നാളുകളിൽ സമരത്തിന് ഇറങ്ങാതിരിക്കാൻ സിപിഎം ശ്രമിച്ചാൽ മതിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

ബൈപാസ് നിർമാണത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നുമെന്ന് ഇന്ന് അറിയിപ്പ് വന്നിരുന്നു. ബൈപാസ് അലൈന്മെന്റിൽ മാറ്റമില്ല. പോലീസും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. ഏറ്റെടുത്ത ഭൂമിയുടെ വിഞ്ജാപനം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഭൂവുടമകൾ ഹാജരാകാനാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button