കണ്ണൂര്‍ : കീഴാറ്റൂര്‍ വീണ്ടും സമര മുഖത്തേക്ക്. വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതിയുടെ വയല്‍ പിടിച്ചെടുക്കല്‍ സമരം 30 ന് ഞായറാഴ്ച്ച നടക്കും.
കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയ പാത പണിയുന്നതിന്റെ ഭാഗമായി 3 ജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പുതിയ സമരരീതികളുമായി പ്രതിഷേധക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രളയാനന്തര കേരളത്തിന് ഒരു തരി വയലും കുന്നും തണ്ണീര്‍ത്തടങ്ങളും നഷ്ടപ്പെടുത്താനാവില്ലെന്ന ബിഒടി ചുങ്കപാത താങ്ങാനാവിലെന്നും പ്രഖ്യാപിച്ചാണ് പ്രതിഷേധിക്കുക. സമരത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രതിരോധ പൗരാവകാശ പ്രവര്‍ത്തകരും ബദല്‍ രാഷ്ട്രീയം ഉയര്ത്തിപ്പിടുക്കുന്നവരും അണിചേരും.
Post Your Comments