കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പരമാണെന്ന് എംപി എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം. ഫെബ്രുവരി രണ്ടിന് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് അറിയിച്ചിട്ടുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് എംപി പറഞ്ഞു.
കൂടാതെ ഉദ്ഘാടന തീയതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോടും ഇതുവരെ ആലോചന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ജനുവരി ആറിന് പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് ബൈപ്പാസിന്റെ ഉദ്ഘാടനം നടത്താനാണ് ബിജെപിയുടെ തീരുമാനം. അതിനായുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം ബൈപ്പാസിന്റെ നിര്‍മാണം വേഗത്തിലാക്കിയത് എല്‍ഡിഎഫ് ആണെന്നാണ് സിപിഎമ്മിന്റെ
അവകാശവാദം.
നാല് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസിന്റെ പണി പൂര്‍ത്തിയായത്. ഇനി റോഡിലെ മാര്‍ക്കിംഗും തെരുവ് വിളക്ക് സ്ഥാപിക്കുന്ന പണികളും മാത്രമേ ശേഷിക്കുന്നുള്ളൂ. കൂടാതെ ബൈപ്പാസ് ഭാഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിരുന്നു.
Post Your Comments