തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തില്‍ വയല്‍ക്കിളികള്‍ കീഴടങ്ങിയതി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത്തരത്തിലൊരു വ്യാജ പ്രചരണം എതിരാളികളുടെ തന്ത്രമാണെന്ന്
വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആരോപിച്ചു.
വയല്‍ക്കിളി സമരത്തിലെ സമരനായകന്‍ ഉള്‍പ്പെടെ റോഡിന് വയല്‍ വിട്ടുനല്‍കിയതായാണ് വാട്ട്‌സാപ്പില്‍ പ്രചരണം നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരിന്റെ അമ്മയുടേയും ഭാര്യയുടേയും ഉള്‍പ്പെടെ വയല്‍ഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനല്‍കിയെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടാത്. ഭൂമി വിട്ടുനല്‍കിയാല്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം അര്‍ഹതപ്പെട്ടവര്‍ വാങ്ങുന്നതില്‍ സമരസമിതിക്ക് എതിര്‍പ്പില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതായും വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.
Post Your Comments