പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ശോഭാ സുരേന്ദ്രന്. ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. കാണിക്കയിടുന്ന ഭക്തരോട് നീതിപൂര്‍വകമായ സമീപനം സര്ക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് ശോഭ വ്യക്തമാക്കി.
പോലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആര്‍എസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും അവര്‍ അറിയിച്ചു.
Post Your Comments