പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടുള്ള ഖത്തറിന് സുരക്ഷയുടെ കാര്യത്തില്‍ എപ്പോഴും അഭിമാനമാണ്. ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം എന്ന കീര്‍ത്തിയാണ് ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ രണ്ടു വര്‍ഷങ്ങളായി നിലനിര്‍ത്തുന്നത്. ഖത്തറിന് മറ്റ് അറബ് രാജ്യങ്ങള്‍ ഉപരോധം പോലെയുള്ള പ്രതിബന്ധങ്ങള്‍ പലതവണകളായി ഏര്‍പ്പെടുത്തിയപ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പ് വരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ട് എന്ന് ഖത്തര്‍ പൊതു സുരക്ഷാ മേധാവി പറഞ്ഞു.
അറബ് മേഖലയില്‍ നിലനിര്‍ത്തുന്ന ഒന്നാം സ്ഥാനത്തെ കൂടാതെ ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പതാം സ്ഥാനവും ഖത്തര്‍ നേടി കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും ഖത്തര്‍ പൊതു സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു.
ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വീണ്ടും ശക്തമാക്കി തന്നെ മുന്നോട്ടു പോകും എന്നും ഇപ്പോള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സമവാത്തോടെയുള്ള ചര്‍ച്ചകളാണ് ഇനി ആവശ്യമെന്നും ജാസിം അല്‍ ഖുലൈഫി കൂട്ടിച്ചേര്‍ത്തു.
Post Your Comments