![](/wp-content/uploads/2017/01/sushma-swaraj-dna-rna.jpg)
ദോഹ: സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ശിക്ഷ ഇളവു ചെയ്യാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിന് ഭരണകൂടത്തിന് ദയാഹരജി നല്‍കും. പ്രതികളുടെ കുടുംബത്തിനു വേണ്ടിയാണ് ഹരജി സമര്‍പ്പിക്കുക. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ സംബന്ധിച്ചും തുടര്‍ന്ന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും ദോഹയിലെ ഇന്ത്യന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശികള്‍ വധശിക്ഷക്കു വിധിക്കപ്പെട്ട സംഭവത്തില്‍ ഖത്വറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിശദീകരണം തേടിയതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.
Post Your Comments