റിയാദ്: ഖത്തറുമായുള്ള വിമാനസർവീസുകൾ എത്തിഹാദ് എയർവെയ്സ് റദ്ദാക്കുന്നു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് നടത്തില്ലെന്ന് യൂ.എ.ഇ അറിയിച്ചു. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു.
ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാൻ നാലുരാജ്യങ്ങളും തീരുമാനിച്ചത്. സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഉപരോധം ഏർപ്പെടുത്തിയത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളോടു സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു.
Post Your Comments